Monday, 9 November 2020

പറയാൻ ബാക്കിവെച്ചത്!!👣


കർക്കിടകത്തിലെ മഴ തോരാതെ പെയ്യുന്നു..നല്ല കാറ്റുണ്ട്.ജനവാതിലുകൾ കൊട്ടിയടയുമ്പോൾ ഒച്ചയുണ്ടാക്കുന്നു.ആകെ മൊത്തം ഇരുണ്ടിരിക്കുന്നു അന്തരീക്ഷം. തന്റെ ജീവിതത്തിന്റെ സമാനതകളുടെ കൂമ്പാരമായി അവൾക്കു തോന്നി..

പെരുമഴയിൽ ആടിയുലയുന്ന ഇലകളെ ഉറ്റുനോക്കിക്കൊണ്ടിരുന്നവൾ  ഓർമകൾ അയവിറക്കി.

പണ്ട് മഴയ്ക്കു ഭംഗി കൂടുതലായിരുന്നു, മഴയുടെ കൂടെ വന്നിരുന്ന കാറ്റിനുപോലും ഒരു പ്രത്യേക  സൗന്ദര്യമുണ്ടായിരുന്നു.അന്ന് ഈ മരങ്ങളും ഇലകളും മഴയിൽ ആനന്ദിച്ചാടുകയായിരുന്നു. എന്നാൽ ഇന്നങ്ങനെ അല്ല..എല്ലാം മാറി മറഞ്ഞിരിക്കുന്നു..ഒരു നിമിഷത്തിന്റെ മടിത്തട്ടിൽ അവളുടെ മനസ്സ് എങ്ങോട്ടെന്നില്ലാതെ സഞ്ചരിച്ചു.ആരോടെന്നില്ലാതെ അവൾ പിറുപിറുത്തു..

“അന്നാ മഴ തുടങ്ങുമ്പോൾ ഞാൻ ഒറ്റക്കായിരുന്നില്ല, പേമാരിയായി പെയ്യുമ്പോളും എന്റെ കൈകൾ കോർത്തു പിടിചു നീ ഉണ്ടായിരുന്നു..എന്നാൽ പെരുമഴ തോർന്നപ്പോഴേക്കും , ഒരു യാത്ര പോലും പറയാതെ , എനിക്കെതിപ്പെടാൻ കഴിയാത്തത്ര ദൂരത്തേക്ക് നീ പോയിരിക്കുന്നു..ഒരു പക്ഷെ പൊടുന്നനെ ഒന്ന് ഞെട്ടി വിറച്ചിട്ടാവാം ഞാൻ ആ സത്യം ഉൾക്കൊണ്ടത്.എന്നാൽ ഇന്നും ഓരോ മഴയിലും ഞാൻ കാത്തിരിക്കാറുണ്ട്, മഴ തോരും മുമ്പേ എന്റെ കൈകൾ തേടി നീ വരുമെന്നോർത്ത്‌....

ശ്യോ.. എന്തൊരു വിഡ്ഢിയാണ് ഞാൻ..വിശുദ്ധ പ്രണയത്തിന്റെ രസക്കൂട്ട് ഞാൻ മറക്കാൻ പാടുണ്ടോ.

പപ്പേട്ടൻ  പണ്ട് പറഞ്ഞത് പോലെ..പ്രണയം ചിലപ്പോൾ അങ്ങനെയാണ്, ഒരു യാത്ര പോലും ചോദിക്കാതെ ജീവിതത്തിൽ നിന്ന് പടിയിറങ്ങും...പറയാനും കേൾക്കാനും ഓർക്കാനും ഇഷ്ടപെടുന്ന വരികൾ ഇന്ന് വെറുപ്പാണ്.എന്തു  ന്യായമാണ്  ആ പ്രണയത്തിനുള്ളത്!?

കാലിനടിയിലെ മണ്ണൊലിച്ചു പോയതറിയാതെ തിരമാലകളെ നോക്കി നിന്ന തന്നെ ഇന്നവൾ ഓർക്കുന്നു.ഒരുപക്ഷേ മനുഷ്യന് മാത്രമല്ല ആകാശത്തിനും ഭൂമിക്കും കടലിനും കാറ്റിനും എല്ലാം പറയാനുണ്ടാവും ഇതുപോലെ സ്നേഹിച്ചു കൊതി തീരാതെ സ്നേഹത്തെ കുഴിച്ചു മൂടേണ്ടി വന്ന ഒരു കൂട്ടരുടെ കഥ”.

മഴ തോർന്നു.നനഞ്ഞ മുറ്റത്ത് കോളാമ്പി പൂക്കൾ വിതറി കിടക്കുന്നു.നേരിയ തണുപ്പ്, കൂട്ടിലേക്ക് ചേക്കേറുന്ന കിളികൾ, സന്ധ്യ മയങ്ങാറായിരിക്കുന്നു, ചുറ്റും പാറിക്കളിക്കുന്ന കൊതുകിന്റെ മൂളൽ കേട്ട് ജീവനുള്ള ആ ഓർമകളിൽ നിന്നും എഴുന്നേറ്റു. പെരു മഴ തോർന്നിട്ടും ആ കണ്ണിലെ പുഴ വറ്റാതെ ഒഴുകി. എല്ലാം മാറിമറയുന്ന ഒരു നാൾ  വരുമെന്ന വിശ്വാസത്തോടെ എഴുനേറ്റ് പോയവൾ സന്ധ്യാ വിളക്ക് കൊളുത്തി.കയ്യിൽ കിട്ടിയ ഒരു പുസ്തകമെടുത്ത്‌ ജനലരികിൽ ഒരിത്തിരി സ്ഥലം പ്രാപിച്ചു. ഭാരമേറിയ ചിന്തകൾക്ക് മറുപടിയെന്നോണം പുസ്തകത്തിന്റെ ഏടുകളെ മറച്ചു കളഞ്ഞ്,കേൾക്കാൻ കൊതിക്കുന്ന ഒരു പാട്ടിൻറെ ഈണത്തിൽ ആകാശത്തിലേക്ക് കണ്ണും നട്ട് ,പറയാൻ ബാക്കി വെച്ചതെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് എരിഞ്ഞു തീരേണ്ട ഒരു സിഗരറ്റിൽ അവൾ അഭയം തേടി..

നനവാർന്ന ഓർമകളെ  പുക പടലങ്ങളായി വിദൂരതയിലേക്ക് യാത്രയാക്കിക്കൊണ്ട്!!..






...ശ്രീ!...🖤


14 comments:

ARTIFICIAL INTELLIGENCE AND THE INDIAN FOOD CULTURE

There are various ways Artificial Intelligence makes our lives effective every day. Food industry in India is one of the main in field in ec...