Tuesday, 16 June 2020

അന്ന് പെയ്ത മഴയിൽ!!...


"പടിഞ്ഞാറേ ജനൽ തുറന്നിടണ്ട കുട്ട്യേ, വല്ല ഇഴജന്തുക്കളും കേറിക്കൂടിയാൽ അറിയില്യാട്ടോ"... 
കേട്ട് തഴമ്പിച്ചതാണെങ്കിലും അച്ഛമ്മയുടെ വായില്നിന്ന് ഓരോ തവണ ഈ വാക്കുകൾ പുറപ്പെടുമ്പോളും നെഞ്ചിൽ ഒരു ആധിയാണ്...പേടി ഉണ്ടായിട്ടൊന്നുമല്ല എല്ലാവരും പറയുന്നപോലെ  ചെറിയൊരു ഭയം!..  അങ്ങനെ പകലുകളിലേക്ക്‌ മാത്രം മനസ്സ് തുറന്ന പടിഞ്ഞാറേ ജനലുകൾ!..ജനലാഴികൾക്കിടയിലൂടെ കാണുന്നതെന്തിനും അതീവ സൗന്ദരൃമാണ്..ഇതൊരു സത്യം മാത്രമാണ്... ചെറിയ പുൽക്കൊടികൾ പിറവിയെടുത്ത പച്ചപുതച്ച അമ്പലമുറ്റം, രാജാവിനെപോലെ തലയുയർത്തി നിൽക്കുന്ന ആൽമരം, കുറച്ചകലെക്കായി അമ്പലക്കുളത്തിലേക്കും മറ്റൊരു ആൽത്തറയില്ലേക്കും എത്തിനൊക്കുന്ന ഇടവഴി!..ഓരോ പ്രഭാതത്തിനും ഭംഗിയേകാൻ ഉദിച്ചുയരുന്ന സൂര്യന്റെ രശ്മി..അതല്ലെങ്കിൽ നന്നേ മടി പിടിപ്പിക്കുന്ന ഒരു തണുപ്പാർന്ന മഴ...കണ്ണിനും മനസ്സിനും ആനന്ദമേകാൻ ഇതൊക്കെ തന്നെ ധാരാളം!..
എന്നാൽ വടക്കേ ജനൽ സധാ ചാരിയിട്ടും തുറന്നിട്ടും അങ്ങനെ അങ്ങനെ കിടക്കാറുണ്ട്.. അതിന്റപ്പുറത്തെ ലോകമായിരിക്കും ഓരോ ദിവസവും തന്റെ കാഴ്ച്ചയിൽ മുഴുവനും സ്ഥാനം പിടിക്കുന്നത്..മഞ്ഞ പൂക്കൾ നിറഞ്ഞു ഭാരം തൂങ്ങി നിൽക്കുന്ന മരത്തിന്റെ ചില്ലകൾ വ്യക്തം..എന്നാൽ കഴിഞ്ഞകാല മഴയ്ക്ക് മുന്നേ അവളെ ആരോ ചെറുതായൊന്നു അരിഞ്ഞു വീഴ്ത്തിയിരുന്നു..എങ്കിലും അവൾ വളർന്നു..പൂവിട്ടു..വീണ്ടും ചില്ലകളൂം ഇലകളും പൂക്കളുമായി തനിക്ക് ജനലിനപ്പുറത്തെ സുന്ദരലോകം കെട്ടിയുയർത്തി!
"ഇതൊരു അസുര വിത്താണ്" എന്ന് അച്ഛൻ പറയുന്നത് കേൾക്കാം. എന്നെയല്ല.. അവളെയാണ്..എത്ര വെട്ടിക്കളഞ്ഞാലും തലയുയർത്തി ജനിച്ചു വരുന്ന കോ ളാമ്പിയെയാണ്!...രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവളെ നോക്കി അങ്ങനെ കിടന്നിട്ടുണ്ട്..ഇരുട്ടിലും വെളിച്ചത്തിലും എല്ലാം അവൾക്കു നല്ല ചേലാണ്..മഴയത്തും കാറ്റത്തും ഒക്കെയും അവൾ സുന്ദരിയാണ്!...അങ്ങനെയിരിക്കെ  മഴക്കാറുള്ള ഒരു നട്ടുച്ചയ്ക്ക്....
പുറത്തു നല്ല ശബ്ദം ഉണ്ട്..പതിവ്പോലെ റോഡിലൂടേ പായുന്ന വണ്ടികളുടെയോ എന്നെ ശകാരിക്കുന്ന അമ്മയുടേയോ, കുരച്ചു ക്ഷീണിക്കുന്ന ആ മിണ്ടാപ്രാണികളുടെയോ അല്ല.... മറിച്ച്, മരിച്ചുപോയ ഒരുവന്റെ അടക്കത്തിന്റെയാണെന്നു തോന്നുന്നു... വടക്കേ ജനൽ തുറന്നു കിട പ്പാണ്‌…എന്തെന്നറിയാനുള്ള ആവേശത്തോടെ  പുറത്തേക്ക് നോക്കിയപ്പോഴാണ് പൊടുന്നനെ ഒന്ന് വിറച്ചത്… അവിടെ മരം വെട്ടി മാറ്റുന്നു....ഓടി താഴെയെത്തിയതൊന്നും ഓർമയില്ല..എന്തിനെന്ന ചോദ്യത്തിന് " അത് ഉണങ്ങിയ മരാണ് ഉണ്ണീ.. പക്ഷെ നല്ലൊരു തണലായിരുന്നു " എന്ന മറുപടിയായിരുന്നു ലഭിച്ചത്...ഭാഗ്യം അവൾ അല്ല..ഇര അവൾ അല്ലായിരുന്നു..അവളെ ചുറ്റിപറ്റി മാത്രം ജീവിച്ചിരുന്ന ഒരുത്തൻ ഉണ്ടായിരുന്നു..ഒരു കൊച്ചു വേപ്പ്!...
"വേപ്പിന്റെ കാറ്റു കൊണ്ടാൽ എന്ത് നല്ലതാന്നറിയോ...!?"എന്നുള്ളതും കേട്ട് പഴകിയിരിക്കുന്നു.
അവൻ ഒരു വേനലിൽ ലയിച്ചു ഉണങ്ങയിരിക്കുന്നു.ആ ഉച്ചക്ക് അവന്റെ അടക്കമായിരുന്നു.വെട്ടേറ്റു വീഴുമ്പോൾ അവൻ അവളുടെ ചില്ലകൾക് പോറൽ ഏൽപ്പിചിരിക്കുന്നു..വീണ്ടും വീണ്ടും ജീവിതത്തിലേക്കവൾ തിരികെ വന്നത് ഒരുപക്ഷെ അവന്റെ അവസാന നിമിഷം വരെ കൂട്ടേകാനായിരുക്കും, അവന്റെ ഓർമകളിൽ ശിഷ്ട കാലം ജീവിച്ചു തീർക്കാൻ ആയിരിക്കും...വെട്ടേറ്റു വീഴുമ്പോഴും പൂത്തു നിൽക്കുന്ന അവളുടെ ചില്ലയും കൊണ്ടാണവൻ പോകുന്നത്..പെട്ടെന്നൊരു മഴ..ചാറ്റൽ അല്ല ,പേമാരിയും അല്ല..പിന്നെ??..
നേരിയ തണുപ്പുള്ള മണ്ണിന്റെ മണമുള്ള ഒരു നനുത്ത മഴ .എപ്പോഴത്തെയും പോലെ മഴ അന്നും അവളുടെ കണ്ണീർ പുഴയെ ചേർത്തു പിടിച്ചു അങ്ങനെ ഒഴുകി, എങ്ങോട്ടെന്നില്ലാതെ തോർന്നു പോയി..
അന്ന് പെയ്ത ആ മഴയിൽ ഒലിച്ചുപോയത്‌ മരണത്തിന്റെ മണവും, വേർപിരിയലിന്റെ കണ്ണീർപൂ ക്കളും മാത്രമായിരുന്നില്ല, കൊഴിഞ്ഞു വീണ കുറെയധികം പ്രതീക്ഷകളായിരുന്നു, തളിരിട്ട സ്നേഹത്തിന്റെയും ,പ്രത്യാശകളുടെയും മുഖംമൂടിയണിഞ്ഞ പോറൽ ഏറ്റ പച്ചിലകളായിരുന്നു....
പിന്നീടാ ജനവാതിൽക്കൽ നിൽക്കുമ്പോളൊക്കെയും ഞാൻ കാണുന്നത് മരിച്ചു മണ്ണടിഞ്ഞവന്റെ വേരുകളെ തഴുകിക്കൊണ്ടു ചാഞ്ഞു നിൽക്കുന്ന ഒരുവളെയാണ്...ജീവിച്ചു തീർക്കേണ്ട ഈ ജീവിതത്തിൽ തന്റെ കൂട്ടായിരുന്നവന്റെ ഓർമകളെ ആലിംഗനം ചെയ്‌തുകൊണ്ട്‌ പിന്നീടുള്ള മഴകളിലും ആരും കാണാതെ കണ്ണ് നനച്ചു നിന്ന അവളെയാണ്....
എങ്കിലും അവൾ പൂക്കാറുണ്ട്... മഞ്ഞ പുതച്ചു സുന്ദരിയായി നിൽക്കാറുണ്ട്.അത് കണ്ടു എല്ലാവരും സന്തോഷിക്കാറുണ്ട്..ഒരുപക്ഷെ അവൾ ആണ് യഥാർത്ഥ സുന്ദരി, മനസ്സിനും ശരീരത്തിനും ഒരുപോലെ സൗന്ദര്യം ഉള്ളവൾ, സ്വപ്നങ്ങളെ തഴുകി കൊണ്ട് യാഥാർഥ്യത്തിൽ ജീവിക്കുന്നവൾ, ഒരു ചെറുപുഞ്ചിരിയിൽ എല്ലാം ഒളിപ്പിച്ചു മരണമെന്ന സത്യത്തെയറിഞ്ഞു നുണയെന്ന ജീവിതം ആസ്വധിക്കുന്നവൾ, നുണയാകുന്ന ജീവിതങ്ങൾക്ക് പലപ്പോഴും ചന്തം ഏറെയാണ്!!!
.
.
.
.
.
.
.
.
.
ശ്രീ!..

ARTIFICIAL INTELLIGENCE AND THE INDIAN FOOD CULTURE

There are various ways Artificial Intelligence makes our lives effective every day. Food industry in India is one of the main in field in ec...