Jennath!
Laugh your heart out and there lies your jennath!!!! ... എവിടെ നീ സ്വയം മറന്നു ചിരിക്കുന്നുവോ, അവിടെ നിൻ സ്വർഗം!!!!
Sunday, 20 December 2020
ARTIFICIAL INTELLIGENCE AND THE INDIAN FOOD CULTURE
Monday, 9 November 2020
പറയാൻ ബാക്കിവെച്ചത്!!👣
കർക്കിടകത്തിലെ മഴ തോരാതെ പെയ്യുന്നു..നല്ല കാറ്റുണ്ട്.ജനവാതിലുകൾ കൊട്ടിയടയുമ്പോൾ ഒച്ചയുണ്ടാക്കുന്നു.ആകെ മൊത്തം ഇരുണ്ടിരിക്കുന്നു അന്തരീക്ഷം. തന്റെ ജീവിതത്തിന്റെ സമാനതകളുടെ കൂമ്പാരമായി അവൾക്കു തോന്നി..
പെരുമഴയിൽ ആടിയുലയുന്ന ഇലകളെ ഉറ്റുനോക്കിക്കൊണ്ടിരുന്നവൾ ഓർമകൾ അയവിറക്കി.
പണ്ട് മഴയ്ക്കു ഭംഗി കൂടുതലായിരുന്നു, മഴയുടെ കൂടെ വന്നിരുന്ന കാറ്റിനുപോലും ഒരു പ്രത്യേക സൗന്ദര്യമുണ്ടായിരുന്നു.അന്ന് ഈ മരങ്ങളും ഇലകളും മഴയിൽ ആനന്ദിച്ചാടുകയായിരുന്നു. എന്നാൽ ഇന്നങ്ങനെ അല്ല..എല്ലാം മാറി മറഞ്ഞിരിക്കുന്നു..ഒരു നിമിഷത്തിന്റെ മടിത്തട്ടിൽ അവളുടെ മനസ്സ് എങ്ങോട്ടെന്നില്ലാതെ സഞ്ചരിച്ചു.ആരോടെന്നില്ലാതെ അവൾ പിറുപിറുത്തു..
“അന്നാ മഴ തുടങ്ങുമ്പോൾ ഞാൻ ഒറ്റക്കായിരുന്നില്ല, പേമാരിയായി പെയ്യുമ്പോളും എന്റെ കൈകൾ കോർത്തു പിടിചു നീ ഉണ്ടായിരുന്നു..എന്നാൽ പെരുമഴ തോർന്നപ്പോഴേക്കും , ഒരു യാത്ര പോലും പറയാതെ , എനിക്കെതിപ്പെടാൻ കഴിയാത്തത്ര ദൂരത്തേക്ക് നീ പോയിരിക്കുന്നു..ഒരു പക്ഷെ പൊടുന്നനെ ഒന്ന് ഞെട്ടി വിറച്ചിട്ടാവാം ഞാൻ ആ സത്യം ഉൾക്കൊണ്ടത്.എന്നാൽ ഇന്നും ഓരോ മഴയിലും ഞാൻ കാത്തിരിക്കാറുണ്ട്, മഴ തോരും മുമ്പേ എന്റെ കൈകൾ തേടി നീ വരുമെന്നോർത്ത്....
ശ്യോ.. എന്തൊരു വിഡ്ഢിയാണ് ഞാൻ..വിശുദ്ധ പ്രണയത്തിന്റെ രസക്കൂട്ട് ഞാൻ മറക്കാൻ പാടുണ്ടോ.
പപ്പേട്ടൻ പണ്ട് പറഞ്ഞത് പോലെ..പ്രണയം ചിലപ്പോൾ അങ്ങനെയാണ്, ഒരു യാത്ര പോലും ചോദിക്കാതെ ജീവിതത്തിൽ നിന്ന് പടിയിറങ്ങും...പറയാനും കേൾക്കാനും ഓർക്കാനും ഇഷ്ടപെടുന്ന വരികൾ ഇന്ന് വെറുപ്പാണ്.എന്തു ന്യായമാണ് ആ പ്രണയത്തിനുള്ളത്!?
കാലിനടിയിലെ മണ്ണൊലിച്ചു പോയതറിയാതെ തിരമാലകളെ നോക്കി നിന്ന തന്നെ ഇന്നവൾ ഓർക്കുന്നു.ഒരുപക്ഷേ മനുഷ്യന് മാത്രമല്ല ആകാശത്തിനും ഭൂമിക്കും കടലിനും കാറ്റിനും എല്ലാം പറയാനുണ്ടാവും ഇതുപോലെ സ്നേഹിച്ചു കൊതി തീരാതെ സ്നേഹത്തെ കുഴിച്ചു മൂടേണ്ടി വന്ന ഒരു കൂട്ടരുടെ കഥ”.
മഴ തോർന്നു.നനഞ്ഞ മുറ്റത്ത് കോളാമ്പി പൂക്കൾ വിതറി കിടക്കുന്നു.നേരിയ തണുപ്പ്, കൂട്ടിലേക്ക് ചേക്കേറുന്ന കിളികൾ, സന്ധ്യ മയങ്ങാറായിരിക്കുന്നു, ചുറ്റും പാറിക്കളിക്കുന്ന കൊതുകിന്റെ മൂളൽ കേട്ട് ജീവനുള്ള ആ ഓർമകളിൽ നിന്നും എഴുന്നേറ്റു. പെരു മഴ തോർന്നിട്ടും ആ കണ്ണിലെ പുഴ വറ്റാതെ ഒഴുകി. എല്ലാം മാറിമറയുന്ന ഒരു നാൾ വരുമെന്ന വിശ്വാസത്തോടെ എഴുനേറ്റ് പോയവൾ സന്ധ്യാ വിളക്ക് കൊളുത്തി.കയ്യിൽ കിട്ടിയ ഒരു പുസ്തകമെടുത്ത് ജനലരികിൽ ഒരിത്തിരി സ്ഥലം പ്രാപിച്ചു. ഭാരമേറിയ ചിന്തകൾക്ക് മറുപടിയെന്നോണം പുസ്തകത്തിന്റെ ഏടുകളെ മറച്ചു കളഞ്ഞ്,കേൾക്കാൻ കൊതിക്കുന്ന ഒരു പാട്ടിൻറെ ഈണത്തിൽ ആകാശത്തിലേക്ക് കണ്ണും നട്ട് ,പറയാൻ ബാക്കി വെച്ചതെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് എരിഞ്ഞു തീരേണ്ട ഒരു സിഗരറ്റിൽ അവൾ അഭയം തേടി..
നനവാർന്ന ഓർമകളെ പുക പടലങ്ങളായി വിദൂരതയിലേക്ക് യാത്രയാക്കിക്കൊണ്ട്!!..
...ശ്രീ!...🖤
Monday, 7 September 2020
മാറ്റങ്ങൾ ചിന്തിക്കുമ്പോൾ!!!
മാറ്റങ്ങൾ എന്നു വേണമെങ്കിൽ പറയാം അല്ലെ...കാണുന്ന കാഴ്ചകൾ , രുചിയറിയുന്ന പുതിയ സ്വാദുകൾ, കേൾക്കുന്ന പുതിയ ശബ്ദങ്ങൾ, കാതോർക്കുന്ന പുതിയ പാട്ടുകൾ, കൂടുന്ന പുതിയ കൂട്ടുകൾ, ഇതിനൊക്കെ പുറമെ..മാറുന്ന , മറക്കുന്ന , മരിക്കുന്ന മനുഷ്യൻ...
ചിതലരിക്കുന്ന ഓർമകൾ, കണ്ടുതീരാത്ത അതിരില്ലാത്ത സ്വപ്നങ്ങൾ, പോയി മറഞ്ഞ ദിനരാത്രങ്ങൾ, പെയ്തൊഴിഞ്ഞ മഴ, ചിറകൊടിഞ്ഞ കിനാക്കൾ, ഇതിനെല്ലാം പറയാനുണ്ട് ഒരുപാടൊരുപാട് കഥകൾ..
ഉറക്കമുണരുന്ന ചില നേരങ്ങളിൽ കണ്ണുകൾ എന്തോ തിരയുന്നത് കാണാം..
എന്താണെന്നോ....ഏതാണെന്നോ.. ചോദിക്കുന്നതിൽ പ്രസക്തി ഇല്ലാതില്ല..
‘ചിന്തകൾ ‘..ചിന്തകളെ കുറിച്ചു മാത്രമാണ് ഇപ്പോഴത്തെ ചിന്ത..അങ്ങേയറ്റം ചിന്തിപ്പിക്കുന്നവ, ഭ്രാന്തുപിടിപ്പിക്കുന്നവ, കണ്ണിനെ ഈറൻ അണിയിപ്പിക്കുന്നവ, ഉറങ്ങിക്കിടക്കുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങളെ അടിച്ചെണീപ്പിക്കുന്നവ, ആശങ്കയുടെ പടിവാതിൽ മലർക്കെ തുറന്നിടുന്നവ, ശൂന്യതയുടെ തീരങ്ങൾ തേടുന്നവ, കരിയിലകളോടും, കാറ്റിനോടും കൂട്ടുകൂടുന്നവ, അങ്ങനെ അങ്ങനെ എന്തെല്ലാമോ ആണവ...ഒന്നിനും വേണ്ടിയല്ല..എന്നാൽ എന്തിനോ വേണ്ടി.. പറഞ്ഞല്ലോ..എന്തിനാണെന്നോ എതിനാണെന്നോ....അറിയില്ല,..അറിയാൻ ശ്രമിക്കുന്നുമില്ല..
ഒന്നുറപ്പാണ് ഓരോ ദിനവും മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്, എന്നിൽ, മറ്റുള്ളവരി,
ൽ, പ്രപഞ്ചത്തിൽ, സർവോപരി മാറ്റങ്ങളിൽ..
ഇന്ന് ആസ്വദിച്ച മഴയ്ക്കു ഇന്നലെത്തേക്കാൾ ഭംഗിയാണ്, ഇന്ന് കണ്ട സ്വപ്നങ്ങൾക്ക് ഇന്നാലെത്തേക്കാൾ ആയുസ്സാണ്, എന്നാൽ ഇന്ന് കുത്തിയിരുന്നു ചിന്തിച്ചു കൂട്ടുന്ന ചിന്തകൾക്ക് ഭാരം ഏറെയാണ്..
എന്നാൽ ഈ അക്ഷരങ്ങൾ കുത്തിക്കുറിക്കുമ്പോൾ ഞാൻ ഒന്ന് മാത്രമാണ് ചിന്തിക്കുന്നത്...’നിന്നെ കുറിച്ചു’..
ഇത് വായിക്കുന്ന നീയെന്ന നിന്നെ കുറിച്ച്.. നീയിപ്പോൾ കടന്നപോവുന്നതെന്തെന്നോ ഏതെന്നു എനിക്കറിയില്ല.. നീ കടന്നുപോയ വഴികൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല..എന്നാലൊന്നുണ്ട്..
പാതി വായിച്ചോ ,വായിച്ചു വെറുത്തോ, നീ ഈ വാക്കുകൾ വലിച്ചെറിയുന്ന നിമിഷം , ഭിത്തിയിലേക്ക് കണ്ണുംനട്ട്, കറങ്ങുന്ന ഫാനിലേക്ക് മാത്രം ശ്രദ്ധ ചെലുത്തി, പുറത്തു പെയ്യുന്ന ചാറ്റൽ മഴയുടെ ശബ്ദത്തിലേക് ചേക്കേറി, ഇളംകാറ്റിന്റെ കൂട്ടത്തിൽ പൊഴിഞ്ഞു വീഴുന്ന ഒരു ഇലപോലെ നേർത്ത ഒരു മനുഷ്യനായി നീ എന്ന വ്യക്തി മാറുമ്പോൾ..ഒന്നോർത്തു നോക്കു..
ഈ പ്രപഞ്ചത്തിലെ അന്തിമ സത്യം എന്നൊന്ന് ഉണ്ടെകിൽ അതെന്തായിരിക്കും!?
പാവപ്പെട്ടവനും പണക്കാരനും, ഓടിനടക്കുന്നവനും, തളർന്നിരിക്കുന്നവനും, ഉണ്ണുന്നവനും ഉണ്ണാത്തവനും, നഷ്ടങ്ങൾ ഉള്ളവനും നേട്ടങ്ങൾ ഉള്ളവനും ..അങ്ങനെ നീണ്ടു കിടക്കുന്ന വരിയിൽ...നഷ്ടങ്ങളുടെയും സങ്കടങ്ങളുടെയും മാത്രം കഥ പറയാൻ ഉള്ള ഒരു കൂട്ടം ഉണ്ടല്ലോ..ഏതു നിമിഷവും പൊട്ടി പോകാവുന്ന ഒരു നേർത്ത കുമിളപോലെയുള്ള ഈ ജീവിതത്തിൽ ആരാണ്, എവിടെയാണ്, എപ്പോഴാണ്, എങ്ങനെയാണ് അവർക്ക് ‘നീതി’ എന്നൊന്ന് നടപ്പാക്കുക..
ഒരുവന് മാത്രം അനുഭവിച്ചു തീർക്കാൻ ആണെങ്കിൽ പിന്നെ എന്തർത്ഥമാണ് ഈ ജീവിതത്തിനുള്ളത്..അങ്ങനെ ആണെങ്കിൽ ‘മരണം’ എന്നൊന്ന് മാത്രമാണോ സത്യം??... മരണം മാത്രമാണോ ഏതൊരുവനെയും ഒരുപോലെ തഴുകുന്നതും, തലോടുന്നതും, ജീവിപ്പിക്കുന്നതും??...
അതേ ‘ മരണത്തിൽ’ മാത്രമാണ് എനിക്കും നിനക്കും ബാക്കി എല്ലാവർക്കും ഒരുപോലെ ‘ജീവിക്കാൻ’ സാധിക്കുക..അത് തീർച്ച!
കേൾക്കുമ്പോൾ അതിശയം തോന്നാം..എന്നാലും ജീവിക്കാൻ വേണ്ടി മരിച്ചു കഴിയുന്ന ഒരു ലോകത്തിൽ ഒരിക്കൽ മരിക്കാൻ വേണ്ടി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ മാത്രമല്ലെ നാം!?? ...
ഓർമകൾ മാത്രം ബാക്കി നിൽക്കുന്ന അതിസുന്ദരമായ ഈ പ്രപഞ്ചത്തിൽ ഒരു സഞ്ചാരിയെ പോലെ വന്ന് പോവാൻ വിധിക്കപ്പെട്ടവർ!!
പണ്ടാരോ പറഞ്ഞപോലെ..
“സഞ്ചാരി നീ..സഞ്ചാരി ഞാൻ..ഈ യാത്രയിൽ”!!!
.
.
..ശ്രീ!!..
Tuesday, 16 June 2020
അന്ന് പെയ്ത മഴയിൽ!!...
Monday, 4 May 2020
ഇങ്ങനെ അല്ലെങ്കിൽ പിന്നെങ്ങനെ!?
ഒരിക്കൽ കൂടി എനിക്കാ മരത്തിന്റെ തണലിൽ ഇരിക്കണം, അതിമനോഹരമായ പുഷ്പങ്ങൾക്കു ജന്മം നൽകുന്ന ,എന്നെ ഞാൻ ആയി അറിയുന്ന നിറയെ ചില്ലകളുള്ള ആ മരത്തിൻറെ തണലിൽ....
പറയാൻ ബാക്കി വെച്ചതെന്തൊക്കെയോ പറഞ്ഞു തീർക്കണം.. പതിവ് പോലെ തന്നെ ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങൾ മനസ്സിൽ ഒളിപ്പിച്ചായിരിക്കും എന്റെ വരവ്...
ചിന്തകളിൽ മുഴുകി അങ്ങനെ മനസ്സ് വേറേതോ ലോകത്തെത്തി ചേരാനാവുമ്പോൾ ചുറ്റും തിങ്ങി നിൽക്കുന്ന ശൂന്യത ഇല്ലാതാക്കാനെന്നോണം ഇളം തെന്നലിന്റെ ആലിംഗനത്തിൽ ഞെട്ടറ്റ ഇലകൾ പൊഴിയും. വെറുങ്ങലിച്ച ഓർമ്മകളുടെ പൊടിപടലങ്ങൾ തട്ടി കളഞ്ഞുകൊണ്ടു ഒരു നെടുവീർപ്പിട്ടു വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള അസഹിഷ്ണുത നിറഞ്ഞ ആശങ്കകൾ വായുവിൽ അങ്ങനെ അലിഞ്ഞു ചേരുന്നത് അനുഭവിക്കണം...
അന്നൊരുപക്ഷെ വൈകില്ല...തികച്ചും മാർഗമില്ലാത്ത വിചാരങ്ങളുടെ ഭാരം ഇറക്കി വെക്കാനെന്നോണം മനസ്സ് തുറക്കണം...എന്നാൽ ഈ വട്ടം പരിഹാരങ്ങളേക്കുറിച്ചോ പരിഭവങ്ങളേ ക്കുറിച്ചോ അല്ല ആ പൂക്കൾക്കു പറയാനുള്ളത്...മറിച്ചു ,പറയാതെ വയ്യ എന്നോർത്ത പ്രണയത്തെക്കുറിച്ചാണ്!!.
....
...
..
.
നിനക്കാതിരിക്കുമ്പോൾ പെയ്യുന്ന തിരിച്ചറിവുകളുടെ മഴയിൽ അങ്ങനെ നനയണം. ഓർമ്മകളുടെയും വികാരവിചാരങ്ങളുടെയും ശവക്കല്ലറയിൽ നിന്നും ഉറക്കമുണരണം..മഴയ്ക്ക് പിന്നാലെ സൂര്യന്റെ വരവിനായി കാത്തുനിൽക്കുന്ന പ്രതീക്ഷയുടെ മുഖംമൂടി അണിഞ്ഞ പച്ചിലകൾ...പെയ്തിറങ്ങിയ മഴ ബാക്കി വെച്ച ശീതം പിടിച്ച കാറ്റു ,തന്നെ കെട്ടിപ്പുണരുമ്പോൾ ഒരു ചെറു വിങ്ങലോടെ ഓർക്കണം...അല്ലെങ്കിലും ജീവിതം ഇങ്ങനെയാണ്..ഇങ്ങനെ അല്ലെങ്കിൽ പിന്നെങ്ങനാവാനാണ് അല്ലെ!!!???......
.
.
അടുത്ത ശിശിരത്തിൽ ഇലകൽ പൊഴിയും വരെ ആ മരത്തിനു നിനവുകളുടെ ഭാരം കൂടുതലാണ്!!!....
.
.
ARTIFICIAL INTELLIGENCE AND THE INDIAN FOOD CULTURE
There are various ways Artificial Intelligence makes our lives effective every day. Food industry in India is one of the main in field in ec...
-
കർക്കിടകത്തിലെ മഴ തോരാതെ പെയ്യുന്നു..നല്ല കാറ്റുണ്ട്.ജനവാതിലുകൾ കൊട്ടിയടയുമ്പോൾ ഒച്ചയുണ്ടാക്കുന്നു.ആകെ മൊത്തം ഇരുണ്ടിരിക്കുന്നു അന്തരീക്ഷം. ...
-
There are various ways Artificial Intelligence makes our lives effective every day. Food industry in India is one of the main in field in ec...



