ഒരിക്കൽ കൂടി എനിക്കാ മരത്തിന്റെ തണലിൽ ഇരിക്കണം, അതിമനോഹരമായ പുഷ്പങ്ങൾക്കു ജന്മം നൽകുന്ന ,എന്നെ ഞാൻ ആയി അറിയുന്ന നിറയെ ചില്ലകളുള്ള ആ മരത്തിൻറെ തണലിൽ....
പറയാൻ ബാക്കി വെച്ചതെന്തൊക്കെയോ പറഞ്ഞു തീർക്കണം.. പതിവ് പോലെ തന്നെ ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങൾ മനസ്സിൽ ഒളിപ്പിച്ചായിരിക്കും എന്റെ വരവ്...
ചിന്തകളിൽ മുഴുകി അങ്ങനെ മനസ്സ് വേറേതോ ലോകത്തെത്തി ചേരാനാവുമ്പോൾ ചുറ്റും തിങ്ങി നിൽക്കുന്ന ശൂന്യത ഇല്ലാതാക്കാനെന്നോണം ഇളം തെന്നലിന്റെ ആലിംഗനത്തിൽ ഞെട്ടറ്റ ഇലകൾ പൊഴിയും. വെറുങ്ങലിച്ച ഓർമ്മകളുടെ പൊടിപടലങ്ങൾ തട്ടി കളഞ്ഞുകൊണ്ടു ഒരു നെടുവീർപ്പിട്ടു വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള അസഹിഷ്ണുത നിറഞ്ഞ ആശങ്കകൾ വായുവിൽ അങ്ങനെ അലിഞ്ഞു ചേരുന്നത് അനുഭവിക്കണം...
അന്നൊരുപക്ഷെ വൈകില്ല...തികച്ചും മാർഗമില്ലാത്ത വിചാരങ്ങളുടെ ഭാരം ഇറക്കി വെക്കാനെന്നോണം മനസ്സ് തുറക്കണം...എന്നാൽ ഈ വട്ടം പരിഹാരങ്ങളേക്കുറിച്ചോ പരിഭവങ്ങളേ ക്കുറിച്ചോ അല്ല ആ പൂക്കൾക്കു പറയാനുള്ളത്...മറിച്ചു ,പറയാതെ വയ്യ എന്നോർത്ത പ്രണയത്തെക്കുറിച്ചാണ്!!.
....
...
..
.
നിനക്കാതിരിക്കുമ്പോൾ പെയ്യുന്ന തിരിച്ചറിവുകളുടെ മഴയിൽ അങ്ങനെ നനയണം. ഓർമ്മകളുടെയും വികാരവിചാരങ്ങളുടെയും ശവക്കല്ലറയിൽ നിന്നും ഉറക്കമുണരണം..മഴയ്ക്ക് പിന്നാലെ സൂര്യന്റെ വരവിനായി കാത്തുനിൽക്കുന്ന പ്രതീക്ഷയുടെ മുഖംമൂടി അണിഞ്ഞ പച്ചിലകൾ...പെയ്തിറങ്ങിയ മഴ ബാക്കി വെച്ച ശീതം പിടിച്ച കാറ്റു ,തന്നെ കെട്ടിപ്പുണരുമ്പോൾ ഒരു ചെറു വിങ്ങലോടെ ഓർക്കണം...അല്ലെങ്കിലും ജീവിതം ഇങ്ങനെയാണ്..ഇങ്ങനെ അല്ലെങ്കിൽ പിന്നെങ്ങനാവാനാണ് അല്ലെ!!!???......
.
.
അടുത്ത ശിശിരത്തിൽ ഇലകൽ പൊഴിയും വരെ ആ മരത്തിനു നിനവുകളുടെ ഭാരം കൂടുതലാണ്!!!....
.
.
.
.
ശ്രീ!
