മാറ്റങ്ങൾ എന്നു വേണമെങ്കിൽ പറയാം അല്ലെ...കാണുന്ന കാഴ്ചകൾ , രുചിയറിയുന്ന പുതിയ സ്വാദുകൾ, കേൾക്കുന്ന പുതിയ ശബ്ദങ്ങൾ, കാതോർക്കുന്ന പുതിയ പാട്ടുകൾ, കൂടുന്ന പുതിയ കൂട്ടുകൾ, ഇതിനൊക്കെ പുറമെ..മാറുന്ന , മറക്കുന്ന , മരിക്കുന്ന മനുഷ്യൻ...
ചിതലരിക്കുന്ന ഓർമകൾ, കണ്ടുതീരാത്ത അതിരില്ലാത്ത സ്വപ്നങ്ങൾ, പോയി മറഞ്ഞ ദിനരാത്രങ്ങൾ, പെയ്തൊഴിഞ്ഞ മഴ, ചിറകൊടിഞ്ഞ കിനാക്കൾ, ഇതിനെല്ലാം പറയാനുണ്ട് ഒരുപാടൊരുപാട് കഥകൾ..
ഉറക്കമുണരുന്ന ചില നേരങ്ങളിൽ കണ്ണുകൾ എന്തോ തിരയുന്നത് കാണാം..
എന്താണെന്നോ....ഏതാണെന്നോ.. ചോദിക്കുന്നതിൽ പ്രസക്തി ഇല്ലാതില്ല..
‘ചിന്തകൾ ‘..ചിന്തകളെ കുറിച്ചു മാത്രമാണ് ഇപ്പോഴത്തെ ചിന്ത..അങ്ങേയറ്റം ചിന്തിപ്പിക്കുന്നവ, ഭ്രാന്തുപിടിപ്പിക്കുന്നവ, കണ്ണിനെ ഈറൻ അണിയിപ്പിക്കുന്നവ, ഉറങ്ങിക്കിടക്കുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങളെ അടിച്ചെണീപ്പിക്കുന്നവ, ആശങ്കയുടെ പടിവാതിൽ മലർക്കെ തുറന്നിടുന്നവ, ശൂന്യതയുടെ തീരങ്ങൾ തേടുന്നവ, കരിയിലകളോടും, കാറ്റിനോടും കൂട്ടുകൂടുന്നവ, അങ്ങനെ അങ്ങനെ എന്തെല്ലാമോ ആണവ...ഒന്നിനും വേണ്ടിയല്ല..എന്നാൽ എന്തിനോ വേണ്ടി.. പറഞ്ഞല്ലോ..എന്തിനാണെന്നോ എതിനാണെന്നോ....അറിയില്ല,..അറിയാൻ ശ്രമിക്കുന്നുമില്ല..
ഒന്നുറപ്പാണ് ഓരോ ദിനവും മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്, എന്നിൽ, മറ്റുള്ളവരി,
ൽ, പ്രപഞ്ചത്തിൽ, സർവോപരി മാറ്റങ്ങളിൽ..
ഇന്ന് ആസ്വദിച്ച മഴയ്ക്കു ഇന്നലെത്തേക്കാൾ ഭംഗിയാണ്, ഇന്ന് കണ്ട സ്വപ്നങ്ങൾക്ക് ഇന്നാലെത്തേക്കാൾ ആയുസ്സാണ്, എന്നാൽ ഇന്ന് കുത്തിയിരുന്നു ചിന്തിച്ചു കൂട്ടുന്ന ചിന്തകൾക്ക് ഭാരം ഏറെയാണ്..
എന്നാൽ ഈ അക്ഷരങ്ങൾ കുത്തിക്കുറിക്കുമ്പോൾ ഞാൻ ഒന്ന് മാത്രമാണ് ചിന്തിക്കുന്നത്...’നിന്നെ കുറിച്ചു’..
ഇത് വായിക്കുന്ന നീയെന്ന നിന്നെ കുറിച്ച്.. നീയിപ്പോൾ കടന്നപോവുന്നതെന്തെന്നോ ഏതെന്നു എനിക്കറിയില്ല.. നീ കടന്നുപോയ വഴികൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല..എന്നാലൊന്നുണ്ട്..
പാതി വായിച്ചോ ,വായിച്ചു വെറുത്തോ, നീ ഈ വാക്കുകൾ വലിച്ചെറിയുന്ന നിമിഷം , ഭിത്തിയിലേക്ക് കണ്ണുംനട്ട്, കറങ്ങുന്ന ഫാനിലേക്ക് മാത്രം ശ്രദ്ധ ചെലുത്തി, പുറത്തു പെയ്യുന്ന ചാറ്റൽ മഴയുടെ ശബ്ദത്തിലേക് ചേക്കേറി, ഇളംകാറ്റിന്റെ കൂട്ടത്തിൽ പൊഴിഞ്ഞു വീഴുന്ന ഒരു ഇലപോലെ നേർത്ത ഒരു മനുഷ്യനായി നീ എന്ന വ്യക്തി മാറുമ്പോൾ..ഒന്നോർത്തു നോക്കു..
ഈ പ്രപഞ്ചത്തിലെ അന്തിമ സത്യം എന്നൊന്ന് ഉണ്ടെകിൽ അതെന്തായിരിക്കും!?
പാവപ്പെട്ടവനും പണക്കാരനും, ഓടിനടക്കുന്നവനും, തളർന്നിരിക്കുന്നവനും, ഉണ്ണുന്നവനും ഉണ്ണാത്തവനും, നഷ്ടങ്ങൾ ഉള്ളവനും നേട്ടങ്ങൾ ഉള്ളവനും ..അങ്ങനെ നീണ്ടു കിടക്കുന്ന വരിയിൽ...നഷ്ടങ്ങളുടെയും സങ്കടങ്ങളുടെയും മാത്രം കഥ പറയാൻ ഉള്ള ഒരു കൂട്ടം ഉണ്ടല്ലോ..ഏതു നിമിഷവും പൊട്ടി പോകാവുന്ന ഒരു നേർത്ത കുമിളപോലെയുള്ള ഈ ജീവിതത്തിൽ ആരാണ്, എവിടെയാണ്, എപ്പോഴാണ്, എങ്ങനെയാണ് അവർക്ക് ‘നീതി’ എന്നൊന്ന് നടപ്പാക്കുക..
ഒരുവന് മാത്രം അനുഭവിച്ചു തീർക്കാൻ ആണെങ്കിൽ പിന്നെ എന്തർത്ഥമാണ് ഈ ജീവിതത്തിനുള്ളത്..അങ്ങനെ ആണെങ്കിൽ ‘മരണം’ എന്നൊന്ന് മാത്രമാണോ സത്യം??... മരണം മാത്രമാണോ ഏതൊരുവനെയും ഒരുപോലെ തഴുകുന്നതും, തലോടുന്നതും, ജീവിപ്പിക്കുന്നതും??...
അതേ ‘ മരണത്തിൽ’ മാത്രമാണ് എനിക്കും നിനക്കും ബാക്കി എല്ലാവർക്കും ഒരുപോലെ ‘ജീവിക്കാൻ’ സാധിക്കുക..അത് തീർച്ച!
കേൾക്കുമ്പോൾ അതിശയം തോന്നാം..എന്നാലും ജീവിക്കാൻ വേണ്ടി മരിച്ചു കഴിയുന്ന ഒരു ലോകത്തിൽ ഒരിക്കൽ മരിക്കാൻ വേണ്ടി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ മാത്രമല്ലെ നാം!?? ...
ഓർമകൾ മാത്രം ബാക്കി നിൽക്കുന്ന അതിസുന്ദരമായ ഈ പ്രപഞ്ചത്തിൽ ഒരു സഞ്ചാരിയെ പോലെ വന്ന് പോവാൻ വിധിക്കപ്പെട്ടവർ!!
പണ്ടാരോ പറഞ്ഞപോലെ..
“സഞ്ചാരി നീ..സഞ്ചാരി ഞാൻ..ഈ യാത്രയിൽ”!!!
.
.
..ശ്രീ!!..

♥️♥️
ReplyDelete❤❤🥰
ReplyDelete💜 പ്രപഞ്ചം മുഴുവൻ സത്യങ്ങളാണ്. നമ്മുടെ നാട്യങ്ങളും കാപട്യങ്ങളുമൊഴികെ.
ReplyDeleteKeeru is lev
ReplyDelete🖤🖤
ReplyDelete❤️❤️❤️
ReplyDeleteKollam poli
ReplyDeleteIshtayiii😗
ReplyDelete❤️
ReplyDelete